43 വർഷം ഞാൻ സിനിമക്ക് വേണ്ടി മാത്രം ജീവിച്ചു,ഇനി എനിക്കുവേണ്ടി കൂടി ജീവിക്കട്ടെ. മോഹൻലാൽ

മലയാളികളുടെ സ്വകര്യ അഹങ്കാരമായ മോഹൻലാലിനെ ഈ അടുത്ത കാലത്തായി ഉണ്ടായ നിരന്തരമായ പരാജയങ്ങൾ കാര്യമായി ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോഹൻലാൽ ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈ കോട്ടൈ വാലിബൻ എന്ന സിനിമയുടെ തിരക്കിലാണ്. മലയാള സിനിമയിൽ ഏറ്റവും വലിയ ഹിറ്റ് സംവിധായകനായ ലിജോയുടെ ചിത്രത്തിന്റെ  പ്രതീക്ഷയിലാണ് ആരാധകർ.

മണലിൽ ഒളിഞ്ഞുകിടന്നത് 'മലൈകോട്ടൈ വാലിബൻ'; മോഹൻലാൽ, എൽ.ജെ.പി. ചിത്രത്തിന്  പേരായി | Mohanlal Lijo Jose Pellissery movie titled Malaikottai Valiban –  News18 Malayalam

ഇപ്പോൾ മോഹൻലാൽ എടുത്ത ചില പുതിയ തീരുമാനങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

” കഴിഞ്ഞ 43 വർഷമായി മലയാള സിനിമയിൽതുടരുകയാണ്. ഈകാലമത്രയും മറ്റുള്ളരുടെ സമയത്തിനനുസരിച്ച് ജീവിച്ചയാളാണ് ഞാൻ. എന്റേതായ ഒരു സമയം എനിക്കുണ്ടായിരുന്നില്ല. സിനിമകളിൽ നിന്ന് സിനിമകളിലേക്കുള്ള കൂടുമാറ്റങ്ങൾ. എന്നാൽ ആ തിരക്ക് അത് ഞാൻ തീർച്ചയായും ആസ്വദിച്ചിരുന്നു.ആത്മാർത്ഥമായി തന്നെ.അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഏതെങ്കിലുമൊക്കെ ആയത്. സിനിമകളുടെ വിജയത്തെ പോലെ പരാജയങ്ങളും എന്നെ ബാധിക്കാറുണ്ട്. സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരാണ് അതിനെ വിമർശിക്കുന്നത്. സിനിമയുടെ എഡിറ്റിങ് മോശമാണ് എന്ന് പറയുന്ന ആൾ എഡിറ്റിംഗിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ.. അങ്ങനെ ഇല്ലാത്ത ആൾക്ക് അതിനെ വിമർശിക്കാൻ എന്ത് അവകാശമാണ് ഉള്ളത്.

Announcement every Mohanlal fan was waiting for, title of LJP-Mohanlal  movie is out - CINEMA - CINE NEWS | Kerala Kaumudi Online

എന്നാൽ സിനിമക്ക് പിന്നാലെയുള്ള ഈ ഓട്ടത്തിനിടയിൽ എനിക്ക് നഷ്‌ടമായ കുറേ കാര്യങ്ങളുണ്ട്. നല്ല യാത്രകൾ, കുടുംബനിമിഷങ്ങൾ, നല്ല പുസ്‌തകങ്ങളുടെ വായന, വെറുതെയിരിക്കൽ ഇതെല്ലാം. അവയൊക്കെ തിരിച്ചു പിടിക്കണം. എനിക്കു വേണ്ടി കൂടി ഇനി ഞാൻ കുറച്ചു ജീവിക്കട്ടെ. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ബറോസ് കൂടി തീർത്താൽ അങ്ങനെ മുന്നോട്ട് പോകാനാണ് തീരുമാനം. ആയുസിന്റെ പകുതി കഴിഞ്ഞുപോയി. സ്വകാര്യ നിമിഷങ്ങൾ ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.

ലിജോയുടെ ക്യാമറയ്ക്ക് മുന്നിലേക്ക് മോഹന്‍ലാല്‍; 'മലൈക്കോട്ടൈ വാലിബന്' 18 ന്  ആരംഭം

മലയാളത്തിൽ മാത്രമാണ് സിനിമകളെ ഇങ്ങനെ കീറിമുറിക്കുന്നത്, എന്നാൽ തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെ കുറിച്ച് ഒരിക്കലും മോശമായി എഴുതുകയോ പറയുകയോ ചെയ്യുന്നില്ല. അത് അവര്‍ക്ക് സിനിമ മേഖലയോടും അവിടെ പ്രവര്‍ത്തിക്കുന്നവരോടും ബഹുമാനമുള്ളത് കൊണ്ടാണ്.ഇതുപോലെ അടുത്തിടെ പരാജയങ്ങൾ കാര്യമായി ബാധിച്ച മഞ്ജു വാര്യർ പറഞ്ഞിരുന്നു, പ്രേക്ഷകർക്ക് മടുത്തു എന്ന് തോന്നിയാൽ അഭിനയം നിർത്താൻ തയ്യാറാണ്, പിന്നെ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും “