സമ്മർ ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം; സമ്മാനത്തുകയെ കുറിച്ച് അറിയാം

സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ബിആർ-90 സമ്മർ ബമ്പർ ടിക്കറ്റ് ജനുവരി 19 നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തത്. 250 രൂപയാണ് ടിക്കറ്റ്സമ്മർ ബമ്പർ ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിയെ കാത്തിരിക്കുന്നത് 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. അഞ്ചാം സമ്മാനം 5000 രൂപയും ആറാം സമ്മാനം രണ്ടായിരം രൂപയും, ഏഴാം സമ്മാനം 1000 രൂപയും, എട്ടാം സമ്മാനം 500 രൂപയുമാണ്.2023 മാർച്ച് 19നാണ് ലോട്ടറി നറുക്കെടുപ്പ്. കേരള സർക്കാർ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വൈകീട്ട് 3 മണിയോടെ ഫലം അറിയാൻ സാധിക്കും. തൊട്ടടുത്ത ദിവസത്തെ പത്രങ്ങളിലും സമ്പൂർണ ഫലം അറിയാം.