വൈഗ അഗ്രി-ഹാക്കത്തോൺ ഇന്ന് സമാപിക്കും

തിരുവനന്തപുരം : കേരള സർക്കാർ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023 – നോടുനുബന്ധിച്ചു വെള്ളായണി കാർഷിക കോളേജിൽ വച്ച് രണ്ട് ദിവസമായി നടന്ന് വരുന്ന “വൈഗ – അഗ്രി ഹാക്കത്തോൺ” ഇന്ന് സമാപിക്കും. കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിഹാരം കണ്ടെത്തുകയാണ് ഹാക്കത്തോണിന്റെ പ്രധാന ലക്‌ഷ്യം.

കൃഷി വകുപ്പ് തിരഞ്ഞെടുത്തു നൽകിയ പതിനഞ്ചു പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ സമർപ്പിച്ച നൂറ്റി ഒന്ന് ടീമുകളിൽ നിന്നും മികച്ച പതിനേഴു ടീമുകളെ ആറു തവണയായി നടന്ന വിലയിരുത്തൽ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കുകയും, ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ, വെള്ളായണി കാർഷിക കോളേജിൽ വച്ച് ഇന്നു നടക്കുന്ന പവർ ജഡ്ജ്‌മെന്റിൽ തങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ അവതരിപ്പിക്കും.

ഈ വേദിയിൽ ജഡ്ജിങ്ങ് പാനലിനു പുറമേ ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാലാ പ്രധിനിധികൾ, മീഡിയ പ്രവർത്തകർ എന്നിവർ പങ്കെടുക്കും. കോളേജ്, സ്റ്റാർട്ട് അപ്പ്, പൊതു വിഭാഗം എന്നീ വിഭാഗങ്ങളിൽ വിജയികളാകുന്ന മികച്ച മൂന്ന് ടീമുകൾക്ക് വൈഗയുടെ സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നനൽകും.വിജയികളായ ടീമുകളുടെ പരിഹാര മാർഗ്ഗങ്ങൾ പ്രാവർത്തികമാക്കുന്നതിനും കാർഷിക മേഖലക്ക് ഉപയോഗപ്രദമാക്കുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങളും കൃഷി വകുപ്പ് നടത്തും.