രാക്ഷസൻ’ എന്ന സിനിമയിലെ വില്ലന്റെ പേരുവിളിച്ച് പരിഹാസം; യുവാവിനെ കുത്തിക്കൊന്നു

ചെന്നൈ ∙ സിനിമയിലെ വില്ലൻ കഥാപാത്രത്തോട് താരതമ്യം ചെയ്തു പരിഹസിച്ചതിൽ പ്രകോപിതനായ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. ശിവകാശിക്കടുത്ത് ആത്തൂർ സുബ്രഹ്മണ്യപുരം സ്വദേശി മണികണ്ഠൻ (29) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് മുത്തുരാജ് (38) പിടിയിലായി.

ഇരുവരും ഒരുമിച്ചു മദ്യപിക്കുന്നതിനിടെ മണികണ്ഠൻ ‘രാക്ഷസൻ’ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിന്റെ പേരു വിളിക്കുകയും ശാരീരിക അവസ്ഥയുടെ പേരിൽ കളിയാക്കുകയും ചെയ്തതിനെ തുടർന്നാണു മണികണ്ഠന്റെ കഴുത്തിൽ മുത്തുരാജ് കുത്തിയത്. ഗുരുതര പരുക്കേറ്റ മണികണ്ഠൻ ആശുപത്രിയിലെത്തും മുൻപേ മരിച്ചു. 2 മാസം മുൻപായിരുന്നു മണികണ്ഠന്റെ വിവാഹം