ആരേയും ഭയമില്ല,തെളിവുകൾ പുറത്തു വിടും ,എം ഗോവിന്ദനെ നേരിടാൻ തയ്യാർ.സ്വപ്ന സുരേഷ്

കൊച്ചി: വിജേഷ് പിള്ളയ്ക്കെതിരായ തെളിവുകൾ പുറത്തുവിടുമെന്നും തെളിവുകൾ എവിടെയും ഹാജരാക്കാൻ‌ തയ്യാറാണെന്നും,ആരേയും ഭയക്കണ്ട കാര്യമില്ലെന്നും സ്വപ്ന സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വീകരിക്കുന്ന നിയമനടപടികൾ നേരിടാന്‍ തയ്യാറാണെന്നും സ്വപ്ന വ്യക്തമാക്കി.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ വിജേഷ് പിള്ള നിഷേധിക്കുകയും തെളിവുൾ പുറത്തുവിടാൻ‌ വെല്ലുവിളിക്കുകയും ചെയ്തു.ഈ വിഷയത്തിൽ ഇഡിയ്ക്കും പൊലീസിനുംഎല്ലാ തെളിവുകളും നൽകിയിട്ടുണ്ട് . ഇഡിയും കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതു നിയമനടപടികൾ നേരിടാനും തയ്യാറാണ്. അന്വേഷണ ഏജൻസികൾക്ക് കൈമാറിയ തെളിുകൾ കോടതിയിലും സമർപ്പിക്കുമെന്നും സ്വപ്ന പോസ്റ്റിൽ വ്യക്തമാക്കി.

വിജേഷ് പിള്ള എന്നൊരാളെ അറിയില്ലെന്നുംസ്വപ്നയ്ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് എംവി ഗോവിന്ദൻ പറഞ്ഞു.സ്വപ്ന പറയുന്നത് പച്ചക്കള്ളമാണെന്നും ഒരേ നാട്ടുകാരാണെങ്കിലും എംവി ഗോവിന്ദനെ നേരിട്ട് അറിയില്ലെന്നും വിജേഷ് പിള്ള പറഞ്ഞു.