സംവരണ സീറ്റിൽ മത്സരിച്ച്‌ ജയിച്ച എ രാജയെ അയോഗ്യനാക്കി ഹൈക്കോടതി

ഇടുക്കി: ദേവികുളം മണ്ഡലത്തിൽ സംവരണ സീറ്റിൽ മത്സരിച്ച്‌ ജയിച്ച എം എൽ എ ആണ് എ രാജ. സംവരണ സീറ്റിൽ മത്സരിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് ഹൈക്കോടതി.എ രാജ സംവരണ സീറ്റിൽ മത്സരിക്കാൻ എ രാജ യോഗ്യനല്ലെന്ന കണ്ടെത്തലിൽ ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി ഉത്തരവിറക്കി.

യുഡിഎഫ് സ്ഥാനാർഥി ഡികുമാറിനെ പരാജയപ്പെടുത്തിയാണ് സി പി എം എം എൽ എ ആയി എ രാജ തിരഞ്ഞെടുക്കപ്പെട്ടത്. 7848 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് എ രാജ ദേവികുളത്ത് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഡികുമാറിൻെ ഹർജിയിലാണ് ഹൈക്കോടതി
ഉത്തരവ്.