സ്വകാര്യ ജീവിതം പരസ്യമാക്കാൻ ഇഷ്ടപ്പെടാത്ത സൂപ്പർ സ്റ്റാർ

ചെന്നൈ : ഒരു സൂപ്പര്‍താരത്തിന്റെ അച്ഛന്‍ മരണപ്പെട്ടു എന്ന വിവരം പുറത്ത് വന്നാല്‍ അത് വലിയ വർത്തയാകാറുണ്ട്.കഴിഞ്ഞ ദിവസം വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സൂപ്പർ സ്റ്റാർ അജിത്തിന്റെ അച്ഛന്‍ പി സുബ്രഹ്‌മണ്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടു.സ്വകാര്യ ജീവിതം വളരെ സ്വകാര്യമായി കൊണ്ടുപോകുവാൻ ഇഷ്ടപ്പെടുന്ന നടനാണ് അജിത്ത് കുമാര്‍.

അജിത്തിന്റെ കുടുംബകാര്യമോ പേഴ്‌സണല്‍ ജീവിതമോ പുറത്തു പറയാൻ ഒരിക്കലും അജിത്ത് തയ്യാറല്ല. അജിത്തിന്റെ കുടുംബ ചിത്രവും അച്ഛന്റെയും അമ്മയുടെയും ഫോട്ടോസ് പോലും വളരെ അപൂര്‍വ്വമായിട്ടേ കണ്ടിട്ടുള്ളു. കേരളക്കരയുമായി അജിത്തിന് ബന്ധം വന്നത് ഭാര്യ ശാലിനിയിലൂടെ മാത്രമല്ല, പാതി മലയാളി തന്നെയാണ് അജിത്ത്.

അജിത്തിന്റെ അച്ഛന്‍ സുബ്രഹ്‌മണ്യം പാലക്കാട് സ്വദേശിയായ മലയാളിയാണ്.അമ്മ മോഹിനി ബംഗാളിയും.പഠിച്ചതും വളര്‍ന്നതും തമിഴ്‌നാട്ടിലാണ്.രണ്ട് സഹോദരങ്ങളാണ് അജിത്തിന്, അനൂപ് കുമാറും അനില്‍ കുമാറും.മറ്റ് ജോലികള്‍ ചെയ്യുന്നത് പോലെ സിനിമ അഭിനയം ഒരു തൊഴിലാണ്. അതിന് പ്രത്യേക പരിഗണനകള്‍ ആവശ്യമില്ല എന്ന അജിത്തിന്റെ നിലപാട് കൊണ്ട് തന്നെ സിനിമാ പ്രമോഷനുകളിലോ അഭിമുഖങ്ങള്‍ നല്‍കുന്നതിലോ അവാര്‍ഡ് നിശയിലോ അജിത്തിനെ കാണാറില്ല.