ബാംഗ്ലൂർ : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടത്തുമെന്ന് വാർത്ത സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.224 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കർണാടക സർക്കാരിന്റെ കാലാവധി മെയ് 24 ന് പൂർത്തിയാകും.
നിലവിൽ കർണാടക നിയമസഭയിൽ ഭാരതീയ ജനത പാർട്ടിക്ക് 119 സീറ്റുകളും കോൺഗ്രസിന് 75 സീറ്റുകളുമാണുള്ളത്. കോൺഗ്രസിന്റെ സഖ്യകക്ഷിയായ ജെഡിഎസിന് 28 സീറ്റുകളുണ്ട്.കർണാടകയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കീഴിലുള്ള ബിജെപി സർക്കാർ വീണ്ടും ഭരണത്തിലേക്ക് എത്താനുള്ള കഠിന പരിശ്രമത്തിലാണ്.
മുസ്ലീം സമുദായത്തിന് മതാടിസ്ഥാനത്തിലുള്ള സംവരണം ഒഴിവാക്കി ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക് സംവരണം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് ബിജെപിക്ക് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.