രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം

പശ്ചിമബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം. ബംഗാളിലെ ഹൗറയില്‍ ബുധനാഴ്ച വൈകുന്നേരമാണ് വാളുകളും ഹോക്കി സ്റ്റിക്കുകളുമായി ഒരു കൂട്ടം യുവാക്കള്‍ തെരുവിലിറങ്ങിയത്.രാമനവമി റാലിയില്‍ വിവേകാനന്ദ സേവാ സംഘത്തിലെ യുവാക്കള്‍ വാളുകളും ഹോക്കി സ്റ്റിക്കുകളും അന്തരീക്ഷത്തില്‍ വീശിയടിച്ച് ഭീകരത സൃഷ്ടിക്കുകയായിരുന്നു. രാമനവമി ഘോഷയാത്രയ്ക്കിടെ നിരവധി യുവാക്കള്‍ ആയുധങ്ങളുമായി ഹൗറയിലെ സങ്ക്രെയില്‍ ജില്ലയിലാണ് റാലി നടത്തിയത്.അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചു. രാജ്ഗഞ്ച് രത് താല്‍ മേള ഗ്രൗണ്ടില്‍ നിന്ന് മണിക്പൂര്‍ ബെല്‍ത്താലയിലേക്ക് രണ്ട് കിലോമീറ്ററോളം നീണ്ടു ഘോഷയാത്ര. രാമനവമി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ഞൂറിലധികം സ്ഥലങ്ങളില്‍ ഘോഷയാത്ര നടത്താന്‍ ഹൈന്ദവ സംഘടനകള്‍ പദ്ധതിയിട്ടിരുന്നു.