പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ

തൃശൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ. പുത്തൻവേലിക്കര കല്ലേപ്പറമ്പ് പുളിക്കൽ വീട്ടിൽ താമസിക്കുന്ന തൃശൂർ മേലൂർ കല്ലൂത്തി റോഷനെ (18) ആണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് പതിനാലു വയസ്സുകാരിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. സമൂഹമാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ലൈംഗികമായി പീഡിപ്പിച്ച ശേഷം ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ലൈംഗിക അതിക്രമത്തിന് വിധേയമായ വിവരം ഉണ്ടായിരുന്നു.