ബീച്ചിനോട് ചേർന്ന് നടക്കുമ്പോൾ തിരയിൽപ്പെട്ടു; തിരുവനന്തപുരത്ത് 2 പേർ കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം ∙ ആഴിമലയ്ക്കു സമീപം രണ്ടു പേർ കടലിൽ മുങ്ങി മരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി(45)യും ബന്ധുവായ സായ് ഗോപിക(9)യുമാണ് മരിച്ചത്. കരിക്കാത്തി ബീച്ചിനോടു ചേർന്ന് നടക്കുന്നതിനിടെ ഇരുവരും തിരയിൽപ്പെടുകയായിരുന്നു.