സുനിൽ കാര്യാട്ടു കരയുടെ “പിക്കാസോ” റിലീസിംഗിന് ഒരുങ്ങുന്നു.

അയാന ഫിലിംസിന്റെ ബാനറിൽ നജീല ബി നിർമ്മിച്ച്‌ സുനിൽ കാര്യാട്ടു കര സംവിധാനം ചെയ്ത “പിക്കാസോ” റിലീസിന് ഒരുങ്ങുന്നു. ഒഡീഷനിലൂടെ തിരഞ്ഞെടുത്ത പുതുങ്ങൾക്ക് പ്രാധാന്യം നൽകി നിർമ്മിച്ച “പിക്കാസോ” യുടെ വിഷു ഗ്രീറ്റിംഗസ് പോസ്റ്ററാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

പ്രിയപ്പെട്ട സംവിധായകർ ഈ ചിത്രത്തെ കുറിച്ച് പറയുന്നു.നല്ല സിനിമകൾ ഉണ്ടാകുവാനും അവ പ്രേക്ഷകരിലെത്താനും സംവിധായകരുടെ ഒരു കൂട്ടായ്മ തന്നെ “പിക്കാസോ” യ്ക്ക് വേണ്ടി ഒന്നിക്കുന്നു. “പിക്കാസോ” യുടെ ആദ്യ ലൂക്ക് പോസ്റ്റർ മലയാളത്തിന്റെ മഹാനടൻ മമ്മുട്ടി തന്റെ FB പേജിലൂടെ പുറത്ത് വിട്ടിരുന്നു.

“പിക്കാസോ” യ്ക്ക്  കെ ജി എഫിന് ശേഷം രവി ബസ്‌റൂർ മലയാളത്തിൽ ആദ്യമായി പശ്ചാത്തല സംഗീതമൊരുക്കുന്നു.