80 ലക്ഷത്തിന്റെ ഭാഗ്യശാലിയെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം; കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ( ഗച467) ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയ്ക്ക്. 40 രൂപയാണ് കാരുണ്യ പ്ലസ് ഭാഗ്യക്കുറി ടിക്കറ്റ് നിരക്ക്. എല്ലാ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകളാണ് വില്‍പനയ്ക്കായി പുറത്തിറക്കുന്നത്.ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8,000 രൂപയുമാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം 5,000 രൂപയും അഞ്ചാം സമ്മാനം ആയിരം രൂപയുമാണ്. ആറും ഏഴും സമ്മാനമായി 500, 100 രൂപ വീതം ലഭിക്കും.