ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പങ്കെടുത്ത പരിപാടിക്കിടെ ഉറങ്ങിയപ്പോയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഭുജ് മുനിസിപ്പാലിറ്റി ചീഫ് ഓഫീസർ ജിഗർ പട്ടേലിനെതിരെയാണ് സ്റ്റേറ്റ് അർബൻ ഡവലപ്മെൻ്റ് ആൻ്റ് അർബൻ ഹൗസിങ് വകുപ്പ് നടപടിയെടുത്തത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പങ്കെടുത്ത പരിപാടിക്കിടെ ഉദ്യോഗസ്ഥനായ ജിഗർ പട്ടേൽ മയങ്ങുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ഇത് കണ്ടതോടെ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തു. ഗുജറാത്ത് സിവിൽ സർവീസ് നിയമത്തില 5(1) (എ) പ്രകാരമാണ് അച്ചടക്ക നടപടി ഉണ്ടായത്.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കച്ചിലെ ഭൂകമ്പ ബാധിതരായ 14000 ത്തോളം പേരുടെ പുനരധിവാസത്തിനുള്ള പാർപ്പിട ഭവനത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ വിതരണം ചെയ്യുന്ന പരിപാടിക്കിടെയാണ് ജിഗർ പട്ടേൽ മയങ്ങിപ്പോയത്