ക്ലബ്ബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ച് മെസി

അനുവാദമില്ലാതെ സൗദിയിൽ സന്ദർശനം നടത്തിയ സംഭവത്തിൽ വീഡിയോ സന്ദേശത്തിലൂടെ പി എസ് ജി ക്ലബ്ബിനോടും സഹതാരങ്ങളോടും ക്ഷമ ചോദിച്ചു ലയണൽ മെസ്സി. നേരത്തേ ഒരു തവണ റദ്ദാക്കിയ യാത്രയായിരുന്നുവെന്നും വീണ്ടും റദ്ദാക്കാൻ കഴിഞ്ഞില്ലെന്നുമാണ് മെസ്സിയുടെ വിശദീകരണം. ലയണൽ മെസ്സിയും കുടുംബവും സൗദി അറേബ്യയിലെ ചരിത്ര നഗരമായ ദിരിയ സന്ദർശിച്ചൂ

രണ്ടാഴ്ചത്തേക്കാണ് പി എസ് ജി ക്ലബ്ബ് മെസ്സിയെ സസ്പെൻഡ് ചെയ്തത്. സസ്പെന്‍ഷന്‍ കാലത്ത് മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മത്സരങ്ങള്‍ മാത്രമാകും.Watch: Lionel Messi Show No Mercy To His Sons In Backyard Football, Wife  Says "Let The Kids Win" | Football News

ക്ലബ്ബിന്റെ തുടർ നടപടികൾക്കായി കാത്തിരിക്കുകയാണെന്ന് പറഞ്ഞു. ഈ സീസൺ അവസാനിക്കുന്നതോടെ താരം ക്ലബ് വിടുമെന്നാണ് സൂചനകൾ.