കാക്കനാട് ആഡംബര ഫ്ലാറ്റിൽ ലഹരി ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും യുവതികളടക്കം മൂന്ന് പേർ പിടിയിൽ,മുഖ്യ പ്രതി ഒളിവിൽ

കൊച്ചി: കാ​ക്ക​നാ​ട് ആ​ഡം​ബ​ര ​ഫ്ലാ​റ്റി​ൽ​ നി​ന്ന്‌ എംഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കാ​ക്ക​നാ​ട് എ​ൻജിഒ ക്വാ​ർ​ട്ടേ​ഴ്സി​ന്​ സ​മീ​പം അ​മ്പാ​ടി​മൂ​ല എംഐ​ആ​ർ ഫ്ലാ​റ്റി​ൽ​നി​ന്ന് മൂ​ന്ന് ഗ്രാം ​എംഡി​എം​എ​യു​മാ​യി മൂന്നു [പേരെ പിടികൂടി.തമിഴ്‌നാട് കു​രു​ടം​പാ​ള​യം സ്വ​ദേ​ശി​നി ക്ലാ​ര ജോയ്‌സ് (34), കു​ട്ട​മ്പു​ഴ സ്വ​ദേ​ശി​നി അഞ്ജു ​മോ​ൾ (27), പ​ത്ത​നം​തി​ട്ട മ​ല്ല​പ്പു​ഴ​ശ്ശേ​രി സ്വ​ദേ​ശി തെ​ല്ലി​ക്കാ​ല ചെ​ട്ടു​ക​ട​വി​ൽ ദീ​പു ദേ​വ​രാ​ജ​ൻ (21) എ​ന്നി​വ​രാണ് പി​ടി​യിലായത്.

മുഖ്യ പ്രതി മനാഫ് ഒളിവിൽ പോയി. കോ​ട്ട​യം സ്വ​ദേ​ശി മ​നാ​ഫാ​ണ് ഫ്ലാ​റ്റ് വാ​ട​ക​യ്‌​ക്ക് എ​ടു​ത്തി​രി​ക്കു​ന്ന​ത്. മ​നാ​ഫും അഞ്ജുവും ര​ണ്ടു​മാ​സ​മാ​യി ഫ്ലാ​റ്റി​ൽ താ​മ​സി​ച്ചു വരുകയാണ്. ഇ​വി​ടെ​വ​ച്ചാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ത്തി​യി​രു​ന്ന​തെന്ന് പൊലീസ് പറയുന്നു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്. മ​നാ​ഫ് ഒ​ളി​വി​ലാ​ണ്. ര​ണ്ടു മൊ​ബൈ​ൽ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു. തൃ​ക്കാ​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ ആ​ർ ഷാ​ബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്ര​തി​ക​ളെ പിടികൂടിയത്.