കോഴിക്കോട്: സ്കൂളിലേക്കുള്ള യാത്രക്കിടെ ബൈക്കിന് മുകളിൽ മരം വീണ് ഉള്ളിയേരി എ യു പി സ്‌കൂളിലെ അധ്യാപകന്‍ പുതുക്കുടി സ്വദേശി പി മുഹമ്മദ് ഷെരീഫ് മരിച്ചു. സ്‌കൂളിലേക്കുള്ള യാത്രക്കിടെ നന്മണ്ടയിൽ വെച്ച് റോഡ് സൈഡിലുണ്ടായിരുന്ന മരത്തിന്റെ ശിഖരം ബൈക്കിന്റെ മുകൾ;മുകളിലേയ്ക്ക് വീഴുകയായിരുന്നു.
ശിഖരത്തിന്റെ വീഴ്ചയിൽ ഹെൽമറ്റ് പൊട്ടി ഷെരീഫിന്റെ തലയ്ക്ക് പരിക്കേറ്റു.ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.