ന്യൂനമർദം ‘ബിപോർജോയ്’ ആയി മാറും; ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ‘ബിപോർജോയ്’ (Biporjoy) എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്ക് കിഴക്കും അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യ അറബിക്കടലിലും ന്യൂനമർദമായി കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു.

കാലാവസ്ഥാ പ്രവചനത്തിൽ, അന്തരീക്ഷമർദ്ദം ചുറ്റുമുള്ള സ്ഥലങ്ങളേക്കാൾ കുറവുള്ള ഒരു പ്രദേശത്തെയാണ് ലോ പ്രെഷർ ഏരിയ എന്ന് വിളിക്കുക. അവ സാധാരണയായി മഴയോ കൊടുങ്കാറ്റുകളോ ഉള്ള മേഘാവൃതവും കാറ്റുള്ളതുമായ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.