മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ ചലച്ചിത്രതാരം കസാൻ ഖാൻ അന്തരിച്ചു

കൊച്ചി: വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായിരുന്ന നടന്‍ കസാന്‍ ഖാന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ കസാൻ ഖാൻ അഭിനയച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.