ഇതിലാരാകും കുറുക്കൻ? ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം കുറുക്കന്റെ സക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അസുഖം ഭേദമായതിനു ശേഷം ശ്രീനിവാസൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും കുറുക്കനുണ്ട്.

നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ജൂലൈയിൽ തിയറ്ററുകളിൽ എത്തും. . മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ മബാ സുബൈർ നിർമ്മിക്കുന്ന കുറുക്കൻ ഒരു കോമഡി ത്രില്ലർ എന്റർടെയ്നറാകും. സുരഭി ലക്ഷ്മി ദേശിയ അവാർഡ് നേടിയ മിന്നാമിനുങ്ങിന്റെ രചയിതാവായ മനോജ്‌ റാംസിങ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്..ജിബു ജേക്കബ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്ന കുറുക്കനിൽ രഞ്ജൻ എബ്രഹാം എഡിറ്റിംഗും മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജ സം​ഗീതവും നൽകിയിരിക്കുന്നു.

ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് ,നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ്,.നിസാർ ജമീൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യട്ടീവ്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ്. ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി എന്നിവരാണ് കുറുക്കന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.