കോടിയേരി ബാലകൃഷ്ണന്റെ മെഴുകിൽ തീർത്ത പ്രതിമ അനാച്ഛാദനം ചെയ്തു

തിരുവനന്തപുരം : മുൻ ആഭ്യന്തര മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന യശ്ശശരീരനായ കോടിയേരി ബാലകൃഷ്ണന്റെ മെഴുകിൽ തീർത്ത പ്രതിമയുടെ ഉത്ഘാടനം നിർവ്വഹിച്ചു.സഖാവ് കോടിയേരി ബാലകൃഷ്‍ണന്റെ തിരുവനന്തപുരം മരുതംകുഴിയിലുള്ള വീട്ടിൽ വെച്ച് സുനിൽസ് വാക്സ് മ്യൂസിയം ട്രിവാൻഡ്രം മാനേജിങ് ഡയറക്ടറും ശില്പിയുമായ സുനിൽ കണ്ടല്ലൂർ നിർമിച്ച മെഴുകു പ്രതിമ അനാച്ഛാദനം ചെയ്തു