തെരുവുനായ കുറുകെ ചാടി: ബൈക്ക് ലോറിക്കടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി∙ തെരുവുനായ വട്ടം ചാടിയതിനെ തുടര്‍ന്ന് കൊച്ചി കോതാട് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. മൂലമ്പള്ളി സ്വദേശി സാൽട്ടനാണ് (21) മരിച്ചത്. തെരുവുനായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് പിന്നാലെ വന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഇന്നു രാവിലെ എട്ടുമണിയോടെ കണ്ടെയ്‍നർ റോഡിൽവച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ യുവാവ് മരിച്ചു. മ‍ൃതദേഹം എറണാകളും ജനറൽ ആശുപത്രിയിലേക്കു മാറ്റി.