ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്.

ബെംഗളൂരു : ബെംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക്  കേരളത്തിലേക്ക് പോകാനായി 12 ദിവസത്തെ യാത്രാനുമതി നല്‍കി.ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മഅദനി കേരളത്തിലെത്തുന്നത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ 7ന് മടങ്ങും.

നേരെത്തെ കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും ചെലവ് വഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു.   മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കാം.യാത്രയുടെ ചെലവ് എത്രയാകുമെന്ന് തിങ്കളാഴ്ച രാവിലെ അറിയിക്കുമെന്നു പോലീസ് പറഞ്ഞു.