അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്.നിർമ്മാതാവ് ഹൗളി പോട്ടൂർ

തിങ്കളാഴ്ച നിശ്ചയത്തിൻറെ സംവിധായകൻ സെന്നാ ഹെഗ്ഡെയുടെ സംവിധാനത്തിൽ മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിലൊന്നായ ലിറ്റിൽ ബിഗ് ഫിലിംസ് നിർമ്മിച്ച് തിയേറ്ററിൽ എത്തിയ ചിത്രമാണ് പദ്‌മിനി.കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്. അപർണ ബാലമുരളി, മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവരാണ് നായികമാർ.

ചിത്രത്തിന് കാര്യമായ ചലനമൊന്നും തിയേറ്ററിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.ബോക്സോഫീസ് കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ വെറും 27 ലക്ഷവും മാത്രമാണ്. വേൾഡ് വൈഡ് കളക്ഷൻ 50 ലക്ഷവും മാത്രമാണ്.ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിലും കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ലെന്ന ആരോപണമാണ് പദ്‌മിനി സിനിമയുടെ നിർമ്മാതാവ് സുവിൻ ഉന്നയിക്കുന്നത്.

പദ്‌മിനി എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി 2.5 കോടി കുഞ്ചാക്കോ ബോബൻ പ്രതിഫലം വാങ്ങിയിട്ടും ഒരു പ്രമോഷൻ പരിപാടിയിൽ പോലും പങ്കെടുത്തില്ലെന്നും പകരം യൂറോപ്പിൽ പോയി സൂ​ഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് തിരക്കെന്നും നിർമ്മാതാവ് സുവിൻ ഉന്നയിച്ച ആരോപണം ഉന്നയിച്ചിരുന്നു.

കുഞ്ചാക്കോ ബോബൻ അഭിനയിച്ച അവസാന രണ്ടു സിനിമകളുടെ നിർമാമതാക്കൾക്കും ഇതേ ​ഗതിയാണ് ഉണ്ടായത്. പ്രതിഫലം വാങ്ങും അഭിനയിക്കും എന്നല്ലാതെ പ്രമോഷൻ ചടങ്ങുകളിൽ ഒന്നും നടൻ പങ്കെടുക്കില്ല.കുഞ്ചാക്കോ ബോബൻ സഹനിർമ്മാതാവായ സിനിമകൾക്കൊന്നും ഈ ​ഗതി വരില്ലെന്നും, പ്രമോഷന് എല്ലാം കൃത്യമായി പങ്കെടുക്കും എന്നും സുവിൻ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു. നടന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും പദ്‌മിനിയുടെ നിർമാതാവ് പറഞ്ഞു.

ഇതിനെതിരെ കുഞ്ചാക്കോ ബോബനെ പിന്തുണച്ചു കൊണ്ട് പ്രശസ്ത നിർമ്മാതാവ് ഹൗളി പോട്ടൂർ കുറിച്ച വരികളാണ് വൈറലായിരിക്കുന്നത്.

അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്.

എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം ‘ഭയ്യാ ഭയ്യാ’. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.

അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. ഇതിനെതിരെ കുഞ്ചാക്കോ ബോബനെ പിന്തുണച്ചുകൊണ്ട് പ്രശസ്ത നിർമ്മാതാവ് ഹൗളി പോട്ടൂർ എഴുതിയ വരികൾ

“ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം”
അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു.

ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.

സ്നേഹത്തോടെ
ഹൗളി പോട്ടൂർ