ട്രെയിനിൽ ലൈംഗികാതിക്രമം,ദൃശ്യങ്ങൾ സഹിതം പെൺകുട്ടിയുടെ പരാതി

കാസർകോട് : കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിലെ യാത്രക്കാരിയായ വിദ്യാർത്ഥിനിയുടെ നേരെ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ കാസർകോട് റെയിൽവേ പോലീസ് പ്രതിയായ കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ അറസ്റ്റ് ചെയ്തു.

കോഴിക്കോട് നിന്ന് ട്രെയിനിൽ കയറിയ ഇയാൾ മുന്നിൽ ഇരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിക്കുന്നത് പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തി.ദൃശ്യങ്ങൾ സഹിതമാണ് പെൺകുട്ടി കാസർകോട് പോലീസിൽ പരാതി നൽകിയത്.ലൈംഗികാതിക്രമം നടത്തുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ദുരനുഭവം സാമൂഹിക മാധ്യമത്തിൽ വിദ്യാർത്ഥിനി പങ്കുവയ്ക്കുകയും ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു.ഇന്നലെ രാവിലെ ആയിരുന്നു സംഭവം.