കോട്ടയം: സ്പീക്കറുടെ ഗണപതി പരാർമശത്തിനെതിരെ എൻഎസ്എസ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജി സുകുമാരൻ നായർ.ഷംസീറിനെതിരായ നിലപാടിൽ എൻഎസ്എസ് ഉറച്ചുനിൽക്കുകയാണ്.. എം വി ഗോവിന്ദന്റെ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആകുന്നില്ല.ഷംസീറിന്റെ പ്രതികരണം ഉരുണ്ടുകളിയാണെന്ന് എൻഎസ്എസ് പ്രതികരിച്ചുന്നും ജി സുകുമാരൻ വ്യക്തമാക്കി.
മുതലെടുപ്പ് രാഷ്ട്രീയത്തിന് നിന്നു കൊടുക്കാതെ നിയമപരമായി നേരിടും എന്നതാണ് എൻഎസ്എസ് നിലപാട്. കൂടുതൽ സമരങ്ങൾ പ്രഖ്യാപിക്കാത്തതും അതുകൊണ്ടാണെന്നും എൻഎസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
സർക്കാർ പ്രതികരിക്കാത്തതിൽ എൻഎസ്എസ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രശ്നം കൂടുതൽ വഷളാക്കാതെ ഇരിക്കാൻ സർക്കാർ നടപടി ഉണ്ടാകുന്നില്ലെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടി.എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.