യുഎഇയിൽ വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യത

ദു​ബായ്: ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം രാ​ജ്യ​വ്യാ​പ​ക​മാ​യി ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ മു​ത​ൽ അ​ബുദാ​ബി വ​രെ മി​ക്ക എ​മി​റേ​റ്റു​ക​ളു​ടെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ദു​ബായ്, അ​ൽ​ഐ​ൻ, ഷാ​ർ​ജ, ഫു​ജൈ​റ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്​​ പ്ര​വ​ച​നം. അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ പ്രാ​ദേ​ശി​ക അ​തോ​റി​റ്റി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും എ​ൻസി​എം അ​ഭ്യ​ർ​ഥി​ച്ചു.