കൊച്ചി: പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് മരിച്ചത്.
ചിൽഡ്രൻസ് ഹോമിലെ ശുചിമുറിയിൽ ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് ആദിവാസി വിഭാഗപ്പെട്ട പെൺകുട്ടി തൂങ്ങിമരിച്ചത്. ഊണുകൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.