മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു

വയനാട്: മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം വൈകിട്ട് മൂന്നരയോടെ തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു. മരിച്ച 9 പേരും സ്ത്രീകളാണ്. വയനാട് സ്വദേശികളാണ്. തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവരെ തിരിച്ചറിഞ്ഞു. ഡ്രൈവറടക്കം മൂന്ന് പേരുടെ നില അതീവ ​ഗുരുതരമാണ്.

തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഡ്രൈവർ ഒഴികെ ബാക്കിയെല്ലാവരും സ്ത്രീകളായിരുന്നു.കെ എൽ 11 ബി 5655 നമ്പർ ജീപ്പാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

“അത്യന്തം ദുഃഖകരമാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.”മുഖ്യ മന്ത്രി പറഞ്ഞു