ഇമ്രാൻ ഖാന്റെ തടവ് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

ഇസ്ലാമബാദ്: പാകിസ്‌താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശിക്ഷ സസ്പൻഡ് ചെയ്ത് ഇസ്ലാമബാദ് ഹൈക്കോടതി.വൈകാതെ തന്നെ അദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.തോഷഖാന അഴിമതി കേസിൽ ഇമ്രാൻ ഖാന് വിധിച്ച ശിക്ഷയായ മൂന്ന് വർഷത്തെ തടവാണ് ഇസ്ലാമാബാദ് ഹൈക്കോടതി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

2018-2022 കാലയളവിൽ അദ്ദേഹവും കുടുംബവും ചേർന്ന് രാജ്യത്തിന് ലഭിച്ച പാരതോഷികങ്ങൾ നിയമവിരുദ്ധമായി വിറ്റെന്ന കുറ്റത്തിനാണ് തടവു ശിക്ഷ വിധിച്ചത്. അതിന് പുറമെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടഞ്ഞുകൊണ്ട് അഞ്ച് വർഷത്തേക്ക് അദ്ദേഹത്തെ രാഷ്ട്രീയത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്.

ഇമ്രാൻ ഖാന്റെ പാർട്ടിയും കോടതി വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു. “ചീഫ് ജസ്റ്റിസ് ഞങ്ങളുടെ അഭ്യർത്ഥന അംഗീകരിച്ചു, ശിക്ഷ താൽക്കാലികമായി നിർത്തി.അറ്റോക്ക് ജയിലിൽ വെച്ച് ഭർത്താവിനെ വിഷം കൊടുത്തു കൊല്ലാൻ സാധ്യതയുണ്ടെന്നു ആരോപിച്ച് ഭാര്യ ബുഷ്റബീവി പഞ്ചാബ് ആഭ്യന്തരസെക്രട്ടറിക്ക് നേരത്തേ കത്തയച്ചിരുന്നു.തുടർന്ന് അദ്ദേഹം കഴിഞ്ഞ അറ്റോക്ക് ജയിലിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.