ധീരജ് കൊലപാതകം, കോടതിയിൽ ഹാജരാകാത്ത ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്

തൊടുപുഴ: ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്. നിഖിൽ പൈലിയെ അറസ്റ്റ് ചെയ്‌തു ജാമ്യത്തിൽ വിടാൻ പൊലീസിന് നിർദേശം നൽകി.കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം കോടതിയിൽ ഹാജരാകാത്തതിനാൽ തൊടുപുഴ കോടതിയാണ്  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അറസ്റ്റ് വാറണ്ട് നില നിൽക്കെയാണ് നിഖിൽ പൈലി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനെത്തിയത്. അറസ്റ്റ് വാറണ്ടുള്ള കൊലക്കേസ് പ്രതി നിഖിൽ പൈലി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനെത്തിയത് പുതുപ്പള്ളിയിൽ ഡിവൈഎഫ്ഐ ആയുധമാക്കിയിരുന്നു.ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞിരുന്നു.

വാടിക്കൽ രാമകൃഷ്ണൻ കൊലപാതക കേസിലെ ഒന്നാംപ്രതി പിണറായി വിജയന് ജെയ്ക്കിന് വേണ്ടി തെരഞ്ഞെടുപ്പ് കൺവെൻഷന് വരാമെങ്കിൽ തനിക്ക് പ​ങ്കെടുക്കാമെന്നായിരുന്നു ഇതുസംബന്ധിച്ച് നിഖിൽ പൈലിയുടെ പ്രതികരണം.