ഐഎസ് ഭീകരര്‍ കേരളത്തില്‍,എൻഐഎ

ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ കേരളത്തില്‍ എത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ.തെക്കേ ഇന്ത്യയില്‍ ബേസ് ക്യമ്പുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഐഎസ് ഭീകരരായ ഷാനവാസും റിസ്വാനും കേരളത്തിലെത്തി കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വന മേഖലകളിലൂടെ യാത്ര ചെയ്തിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു.

പൂനെ വഴി ഗോവയിലും ശേഷം ഉഡുപ്പി വഴി കേരളത്തിലും എത്തിയ ഇവര്‍ പശ്ചിമഘട്ട മലകളില്‍ ഒളിത്താവളമുണ്ടാക്കാന്‍ ശ്രമിച്ചു.ഗോവ, കേരളം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒളിത്താവളമുണ്ടാക്കാനായിരുന്നു ഭീകരരുടെ ശ്രമം. പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ രാജ്യതലസ്ഥാനത്ത് സ്‌ഫോടന പരമ്പരകള്‍ക്ക് ഭീകരര്‍ പദ്ധതിയിട്ടിരുന്നു.

സ്‌ഫോടനം നടത്തിയ ശേഷം അഫ്ഗാനിസ്താനിലേയ്ക്ക് കടക്കാനായിരുന്നു പദ്ധതി. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയക്കാരെയും വിഐപികളെയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. ഉന്നത രാഷ്ട്രീയക്കാരെ വധിക്കാന്‍ പദ്ധതിയിട്ടതിന്റെ ഭാഗമായി ഡല്‍ഹി, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പരീക്ഷണാര്‍ത്ഥം സ്‌ഫോടനങ്ങള്‍ നടത്തി.എൻഐഎ പറയുന്നു