പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

തിരുവനന്തപുരം : സുഹൃത്തുക്കളും സഹപ്രവർത്തകരും സ്നേഹത്തോടെ പി.വി.ജി എന്ന് വിളിച്ചിരുന്ന പി.വി. ഗംഗാധരൻ , വടക്കൻ വീരഗാഥയും, നോട്ട്ബുക്കും, അച്ചുവിന്റെ അമ്മയും അടക്കമുള്ള നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് എന്ന നിലയ്ക്ക് മലയാളികൾക്ക് സുപരിചിതനാണ്.

മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ എന്ന നിലയ്ക്കും 2011 ൽ കോഴിക്കോട് നോർത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചും അദ്ദേഹം മാധ്യമ – രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

1977 ൽ അഞ്ച് പതിറ്റാണ്ട് കാലത്തിനിടയ്ക്ക് ഹരിഹരൻ, ഐ.വി.ശശി തുടങ്ങിയ സംവിധായകർക്കൊപ്പം ചേർന്ന് നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച അദ്ദേഹം തന്റെ സിനിമകളുടെ പേരിലും ലളിതവും സൗഹാർദപരവുമായ പെരുമാറ്റത്തിന്റെ പേരിലും എന്നും ഓർക്കപ്പെടും.

അദ്ദേഹത്തിന്റെ വിയോഗദു:ഖത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം പങ്കു
ചേരുന്നു.