പമ്പിൽ പെട്രോളടിക്കാൻ നിർത്തിയിരുന്ന കാറിനെ ഇടിച്ചുതെറിപ്പിച്ച പോലീസ് ജീപ്പ് ഫ്യുവല്‍ മെഷീനും തകര്‍ത്തു

കണ്ണൂർ: പെട്രോളടിക്കാൻ നിർത്തിയിരുന്ന കാറിനെ പോലീസ് ജീപ്പ് ഇടിച്ചു തകർത്തു.കണ്ണൂര്‍ കളക്ടറേറ്റിനു തൊട്ടുമുന്‍പിലുള്ള പെട്രോള്‍ പമ്പിലാണ് സംഭവം.ഇന്ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിഅവിടെ ഇന്ധനം നിറയ്ക്കുകയായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു. പമ്പിലെ ഇന്ധനമടിക്കുന്ന മെഷീനും തകർന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി ഇദ്ദേഹത്തിൻറെ പരിക്ക് ഗുരുതരമല്ല.

കാലപ്പഴക്കം ചെന്ന പോലീസ് ജീപ്പ്, നിയന്ത്രണം വിട്ട് ഡിവൈഡറിലടക്കം തട്ടിയശേഷമാണ് പെട്രോള്‍ പമ്പിലെത്തിയത്. തുടര്‍ന്ന് പമ്പില്‍ പെട്രോളടിക്കാനെത്തിയ എസ്പ്രസ്സോ കാറില്‍ച്ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറും മെഷീനും തകര്‍ന്നു.