ഇന്ന് ലോക ഭക്ഷ്യദിനം,പട്ടിണിയില്ലാത്ത ലോകത്തിനായി ശ്രമിക്കാം

എല്ലാ വർഷവും ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു.ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന ഭക്ഷ്യക്ഷാമത്തിന്റെയും പോഷകാഹാരക്കുറവിന്റെയും നിരന്തരമായ വെല്ലുവിളികളുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ഭക്ഷണത്തിന്റെ ലഭ്യത, ഭക്ഷ്യസുരക്ഷ എന്നീ നിർണായക പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിവളർത്തുന്നതിനും കൂടിയാണ് ആ​ഗോള തലത്തിൽ ലോക ഭക്ഷ്യദിനം ആചരിക്കുന്നത്.

2030-ഓടെ പട്ടിണി ഒഴിവാക്കുക എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് നടപടിയെടുക്കാൻ സർക്കാരുകളെയും സംഘടനകളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക രീതികൾ, തുല്യമായ ഭക്ഷണ വിതരണം, എല്ലാവർക്കും പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യത എന്നിവയുടെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുന്നതിനും ഈ ദിനം പ്രാധാന്യം കൽപ്പിക്കുന്നു.

ലോകമെമ്പാടുമുള്ള പട്ടിണിയെ ചെറുക്കുന്നതിനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനും 1945-ൽ ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സ്ഥാപിതമായതിന്റെ സ്മരണാർത്ഥമാണ് ലോക ഭക്ഷ്യദിനം ആരംഭിച്ചത്.