കല്യാണ പിറ്റേന്ന് പണവും സ്വർണവുമായി വധു മുങ്ങി

ഗുരുഗ്രാം: ഹരിയാനയിലെ ബിലാസ്പൂരിൽ വിവാഹം കഴിഞ്ഞ് പിറ്റേന്ന് വധു പണവും സ്വർണവുമായി മുങ്ങിയതായി പരാതി.ഒന്നരലക്ഷം രൂപയും സ്വര്‍ണവുമായി തന്‍റെ ഇളയ മകൻ വിവാഹം ചെയ്ത പ്രീതിയെന്ന യുവതി കടന്നു കളഞ്ഞതായി അശോക് കുമാറെന്നയാളാണ് പരാതി നൽകിയത്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കല്യാണത്തിന്റന്ന് വൈകുന്നേരം വീട്ടിൽ നടത്തിയ റിസപ്ഷൻ രാത്രി വൈകിയത് വരെ നീണ്ട് നിന്നതിനാൽ വീട്ടിൽ ഉള്ളവരെല്ലാം വൈകിയാണ് എഴുന്നേറ്റത് . പിറ്റേന്ന് രാവിലെ ഉണർന്നെണീറ്റപ്പോൾ പ്രീതിയെ കാണാനില്ലായിരുന്നു.മകന് യോജിച്ച വധുവിനെ കണ്ടെത്താൻ അശോക് കുമാർ പരിചയക്കാരനായ മനീഷിനോട് പറഞ്ഞ തനുസരിച്ച് മനീഷ് മഞ്ജു എന്നയാളെ പരിചയപ്പെടുത്തി. പെൺകുട്ടിയെ നന്നായി അറിയാമെന്ന് പറഞ്ഞ മഞ്ജു അച്ഛനെയും മകനെയും യുവതിയയെും മറ്റൊരാളെയും പരിചയപ്പെടുത്തി. ഇവർ മൂന്നുപേരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ്അശോക് പരാതിയിൽ പറയുന്നത്.

യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണെന്നും, അതുകൊണ്ട് സ്ത്രീധനം ഒന്നും നല്‍കാന്‍ ഉണ്ടാവില്ലെന്നും മഞ്ജു പറഞ്ഞു.തനിക്കും കുടുംബത്തിനും സ്ത്രീധനം ആവശ്യമില്ലെന്ന നിലപാട് താൻ സ്വീകരിച്ചതോടെയാണ് വിവാഹം നടന്നത്.കുടുംബത്തിന് പ്രീതിയെ ഇഷ്ടപ്പെട്ടതോടെ ഒരു ലക്ഷം രൂപയും വിവാഹ വസ്ത്രങ്ങളും വാങ്ങി നല്‍കി. തുടര്‍ന്ന് കല്യാണത്തിന് ശേഷം പെണ്‍കുട്ടി വീട്ടിലെത്തി.