മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ

കൊച്ചി : പെരുമ്പാവൂരിൽ മൂന്നര വയസുകാരിയായ അതിഥി തൊഴിലാളികളുടെ മകളുടെ നേരെ ലൈംഗികാതിക്രമം.കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ എറണാകുളം റൂറൽ മേഖലയിൽ കുട്ടികൾക്കെതിരെ നടക്കുന്ന നാലാമത്തെ ലൈംഗികാതിക്രമ കേസാണിത്. വടക്കാട്ടുപടി പ്ലൈവുഡ്  ഫാക്റ്ററിയിലാണ് സംഭവം സംഭവം. പ്രതി അതിഥിതൊഴിലാളിയാണെന്നാണ് വിവരം..സംഭവുമായി ബന്ധപ്പെട്ട് കുറുപ്പുംപടി പോലീസ് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.രാത്രി പത്തരയോടെ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.