സീരിയൽ നടി പ്രിയ അന്തരിച്ചു

തിരുവനന്തപുരം: ഹൃദയസ്തംഭനം മൂലം സീരിയൽ നടി പ്രിയ അന്തരിച്ചു.നടി രഞ്ജുഷ മേനോന്റെ മരണത്തിൽ നിന്നുള്ള ഞെട്ടൽ മാറും മുൻപ് മറ്റൊരു സങ്കട വാർത്ത കൂടി. എട്ടുമാസം ​ഗർഭിണിയായിരുന്ന പ്രിയ പതിവ് പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി. അവിടെ വെച്ച് ഹൃദയസ്തംഭനമുണ്ടാകുകയായിരുന്നു. പ്രിയയ്ക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും നടൻ കിഷോർ സത്യ അറിയിച്ചു.

”മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി
Dr. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്.മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നിന്ന ഭർത്താവിന്റെ വേദന.

ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി.
എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും.വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി.
35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല. ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും.അറിയില്ല. അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.”

കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ചു.