നൻമയുടെയും സ്നേഹത്തിന്റെയും വിജയമാണ് ദീപാവലി.നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം : ദീപാവലി ആഘോഷിക്കുന്ന ഈ വേളയിൽ  ലോകത്തിനു വെളിച്ചമാകാൻ, നൻമയുടെയും സ്നേഹത്തിന്റെയും വിജയമാകാൻ, നമുക്ക് കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ദീപാവലി ആശംസകൾ നേരുന്നു സ്പീക്കർ എ എൻ ഷംസീർ.

ഏതൊരു ജനതയുടെയും ആഘോഷങ്ങൾക്ക് പിന്നിൽ പല കഥകൾ ഉണ്ടായിരിക്കും. അതിന്റെയെല്ലാം ഉൾക്കാമ്പ് നൻമയുടെയും സ്നേഹത്തിന്റെയും വിജയമായിരിക്കും.

ദീപാലങ്കാരങ്ങൾ നമ്മുടെ ഉള്ളിലെ തന്നെ ഇരുട്ട് നീക്കാനാണ്. ദീപങ്ങൾ അലങ്കരിക്കുമ്പോഴും രംഗോലി ഇടുമ്പോഴും മധുരം പങ്കുവയ്ക്കുമ്പോഴും സാർത്ഥകമായ മനുഷ്യ കൂട്ടായ്മയാണ് ഉണ്ടാകുന്നത്. ആഘോഷങ്ങൾ ആഘോഷങ്ങളാകുന്നത് ആ കൂട്ടായ്മ കൊണ്ടാണ് , പങ്കിടലിന്റെ ആനന്ദം കൊണ്ടാണ്.

സമഭാവനയോടെ എല്ലാരും ഒന്നായി ആഘോഷിച്ച് ഈ ദീപാവലിയുടെ വെളിച്ചം ലോകം മുഴുവൻ പരത്താൻ സാധിക്കട്ടെ.

എല്ലാവർക്കും ദീപാവലി ആശംസകൾ.