ഏകദിന ലോകകപ്പിൽ ഇന്ത്യ തോറ്റതിൽ മനംനൊന്ത് പശ്ചിമബംഗാളിൽ ആരാധകൻ ജീവനൊടുക്കി

പശ്ചിമബംഗാൾ : ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കി.ഫൈനൽ കഴിഞ്ഞ് ‍ഞായറാഴ്ച്ച രാത്രി ബങ്കുരയിലെ ബെലിയാറ്റോർ തിയേറ്ററിനു സമീപമായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിൽ രാഹുൽ ലോഹർ എന്ന ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്.

കടുത്ത ക്രിക്കറ്റ് ആരാധകനായ രാഹുൽ ഫൈനൽ കാണാനായി ജോലിയിൽ നിന്ന് ലീവെടുത്തു വീട്ടിലിരുന്ന് കളി കാണുകയായിരുന്നു . ഫൈനലിൽ ടീമിന്റെ പരാജയത്തെ തുടർന്ന് സ്വന്തം മുറിയിലേക്ക് പോയ രാഹുലിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ രാഹുലിന്റെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.അസ്വാഭാവിക മരണത്തിന് പൊലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗുവാഹത്തിയിലെ ബിറുബറിയിലും ഇന്ത്യയുടെ തോൽവിയിൽ മനംനൊന്ത് ഐടിഐ വിദ്യാർത്ഥിയായ 21 കാരൻ ആത്മഹത്യ ചെയ്തിരുന്നു.