ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകൽ,മൂന്നു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കൊല്ലം പൂയപ്പള്ളിയിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരത്ത് നിന്ന് മൂന്നുപേർ കസ്റ്റഡിയിൽ.ശ്രീകണ്ഠാപുരത്തെ കാർ വാഷിങ് സെന്‍ററിൽ പരിശോധന നടത്തിയ ശേഷമാണ് ഉടമ ഉൾപ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടത്തത്.ശ്രീകാര്യത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തയാളിൽനിന്നുള്ള വിവരം അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തെ കാർ വാഷിങ് സെന്‍ററിൽ പോലീസ് പരിശോധന നടത്തിയത്.

ഇവിടെനിന്ന് അഞ്ഞൂറ് രൂപയുടെ 19 കെട്ടുകൾ ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിൽ ഒമ്പതര ലക്ഷം രൂപയോളം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാർഡ് കൌൺസിലറെ വിളിച്ചുവരുത്തി ബോധ്യപ്പെടുത്തിയശേഷമാണ് പണം പിടിച്ചെടുത്തത്. ഇവിടെനിന്ന് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.