സുപ്രീം കോടതി വിധിയൊന്നും അത്ര കാര്യമല്ല, ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ

തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടണമെന്ന് പഞ്ചാബ് ഗവർണർക്കെതിരെ സുപ്രീം കോടതിയുടെ നിർദേശം കാര്യമാക്കാതെ കേരള ഗവർണർ.പഞ്ചാബ് ഗവർണർക്കെതിരായ വിധി കേരളം നൽകിയ ഹർജിക്ക് സമാനമാണെന്ന നിലയിലാണ് വിധി കേരള ഗവർണറുടെ സെക്രട്ടറി വായിച്ചുനോക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.

ഗവർണർക്കെതിരെ കേരളം സമർപ്പിച്ച ഹർജി ബുധനാഴ്ച പരിഗണിക്കാനിരിക്കെ ധൃതി പിടിച്ച് ബില്ലുകൾ ഒപ്പിടേണ്ടതില്ലെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. പഞ്ചാബിന്‍റെ കേസുമായി കേരളത്തിന്റെ ഹർജിക്ക് സാമ്യമില്ലെന്നാണ് അറ്റോർണി ജനറൽ വാദിക്കുന്നത്.ഗവർണറായ ശേഷം ആരിഫ് മുഹമ്മദ് ഖാൻ 2019 സെപ്റ്റംബർ മുതൽ 109 ബില്ലുകളാണ് ഗവർണർ ഒപ്പിട്ടിട്ടുള്ളത്.ബില്ലുകൾ ഒപ്പിടാത്തത് രാഷ്ട്രീയമായ കാരണത്താലല്ലെന്ന് ഗവർണർ സുപ്രീം കോടതിയിൽ വിശദീകരിക്കും.

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി സർക്കാർ ചെലവിലല്ലാതെ ചാൻസലറെ നിയമിക്കുന്നതിൽ നിക്ഷപക്ഷത ഉറപ്പാക്കാനാകില്ലെന്നാണ് രാജ്ഭവൻ ചൂണ്ടിക്കാട്ടുന്നത്. മറ്റ് ബില്ലുകളുടെ കാര്യത്തിലും ഇതേ വാദമാണ് ഗവർണർക്കുള്ളത്.