സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സംസ്കാരം ഞായറാഴ്ച

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ (73) സംസ്കാരം ഞായറാഴ്ച രാവിലെ നടക്കും.കൊച്ചിയിൽനിന്ന് ഹെലികോപ്ടർ മാർഗം തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതികദേഹം തിരുവനന്തപുരത്തെ കാനത്തിൻ്റെ വസതിയിലേക്കും തുടർന്ന് പാർട്ടി ഓഫീസിലേക്കും എത്തിക്കുമെന്ന് സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

ന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനത്ത് പൊതുദർശനം നടക്കും. തുടർന്ന്, ഭൗതികദേഹം റോഡ് മാർഗം ജന്മനാടായ കോട്ടയം ജില്ലയിലെ വാഴൂരിലേക്ക് എത്തിക്കും. ഞായറാഴ്ച രാവിലെ 10നും 11നും ഇടയിൽ സംസ്കാരം നടക്കും.