കാശ്മീരിൻറെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം,2024 സെപ്റ്റംബറോടെ തിരഞ്ഞെടുപ്പ് നടത്തണം. സുപ്രീംകോടതി

ന്യൂഡൽഹി : ജമ്മു കശ്മീർ സംസ്ഥാന പദവി പുനഃസ്ഥാപിക്കാനും 2024 സെപ്റ്റംബറോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. ഇന്ത്യയില്‍ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്നതിനാൽ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരി വച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

23 ഹര്‍ജികൾ സമര്‍പ്പിക്കപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേട്ടത്.