No
കൊച്ചി : സ്ഥാപകദിനത്തിൽ വയോജനങ്ങൾക്കായി ബ്രഹത് പദ്ധതിയുമായി പ്രമുഖ ആരോഗ്യ സേവന ദാധാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. രാജ്യത്തെ പത്ത് വൃദ്ധ സദനങ്ങളിലെ 1000 മുതിർന്ന പൗരന്മാരെ ദത്തെടുക്കുന്ന ‘കെയർ ഫോർ എൽഡേർലി’ പദ്ധതിക്ക് തുടക്കമായി. നിർധനരായ വയോജനങ്ങളുടെ ക്ഷേമവും അവർക്ക് മികച്ച ചികിത്സ നൽകുക എന്ന ലക്ഷ്യവും മുൻ നിർത്തിയാണ് ഡി.എം ഹെൽത്ത് കെയറിന്റെ 37-ആം സ്ഥാപക ദിനത്തിൽ സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സിന് കീഴിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
ഞങ്ങൾക്ക് നൽകുന്ന പിന്തുണ സമൂഹത്തിന് തിരികെ നൽകുക എന്നത് ആസ്റ്ററിന്റെ സ്ഥാപക തത്വങ്ങളിലൊന്നാണെന്ന് പദ്ധതിയുടെ പ്രഖ്യാപന ചടങ്ങിൽ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 1987-ൽ ആദ്യത്തെ ക്ലിനിക്ക് ആരംഭിച്ചത് മുതൽ ഇന്നുവരെ പാവപ്പെട്ടവർക്കും അധ:സ്ഥിതർക്കുമായി നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് ആസ്റ്ററിയൻസ് നടപ്പാക്കി വരുന്നത്. മൊബൈൽ മെഡിക്കൽ വാനിലൂടെ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളിലെ ജനങ്ങളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു.
ഈ വർഷം കെയർ ഫോർ എൽഡേർലി പദ്ധതിയിലൂടെ പ്രത്യേക പരിശീലനം ലഭിച്ച ജെറിയാട്രിക് നഴ്സുമാരിലൂടെ വൃദ്ധ സദനങ്ങളിൽ കഴിയുന്ന 1000 വയോജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. ആസ്റ്റർ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികൾ വഴിയാണ് അതാത് പ്രദേശങ്ങളിലെ വൃദ്ധ സദനങ്ങൾ കണ്ടെത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ആസ്റ്റർ വോളന്റിയേഴ്‌സുമായി സഹകരിച്ച് ഇന്ത്യ, ബംഗ്ലാദേശ്, ടാൻസാനിയ, സിറിയ, മൊറോക്കോ എന്നിവിടങ്ങളിലേക്കായി ഏഴ് പുതിയ മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ കൂടി ആരംഭിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (യു.എൻഎസ്.ഡി.ജി) നിറവേറ്റുന്നതിനായി മുൻപന്തിയിൽ നിൽക്കുന്ന ആസ്റ്റർ ഗ്രൂപ്പിന്, ഈ അടുത്ത് ക്രെഡിറ്റ് റേറ്റിംഗ് ഇൻഫർമേഷൻ സർവീസസ് ഓഫ് ഇന്ത്യ ലിമിറ്റഡ് (ക്രിസിൽ) ഇന്ത്യയിലെ ലിസ്റ്റഡ് ഹെൽത്ത് കെയർ കമ്പനികൾക്ക് വേണ്ടി നടപ്പാക്കുന്ന എൻവയോണമെന്റൽ സോഷ്യൽ ആൻഡ് ഗവേണൻസ് സപ്പോർട്ട് (ഇ.എസ്.ജി) റാങ്കിങ്ങിൽ ഉയർന്ന സ്ഥാനം ലഭിച്ചിരുന്നു.
ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും സന്നദ്ധപ്രവർത്തകരുമായി സഹകരിച്ച് 2000-ലധികം വൃക്ഷത്തൈകളാണ് കഴിഞ്ഞ വർഷം ആസ്റ്റർ വോളന്റിയർമാർ നട്ടുപിടിപ്പിച്ചത്. അടുത്ത സാമ്പത്തിക വർഷത്തിനുള്ളിൽ 3500 തൈകൾ കൂടി നട്ടുവളർത്താനാണ് ലക്ഷ്യമിടുന്നത്.
കൂടുതൽ ഊർജ്ജക്ഷമമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി കാസർകോട് 55 ഏക്കർ വിസ്തൃതിയിൽ വലിയൊരു സോളാർ പ്ലാന്റ് നിർമ്മിക്കാനും ആസ്റ്റർ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. കേരളത്തിലെ ഏഴ് ആസ്റ്റർ ആശുപത്രികളിലേക്കും ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മഹാരാഷ്ട്രയിലെ കോലാപ്പൂരിലും മറ്റൊരു സോളാർ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
• 37-ആം സ്ഥാപകദിനത്തിൽ പ്രഖ്യാപിച്ച കെയർ ഫോർ എൽഡേർലി പദ്ധതിയിലൂടെ 1000 വയോജനങ്ങൾക്ക് മികച്ച ആരോഗ്യസേവനങ്ങൾ ലഭിക്കും
കൊച്ചി, 11 ഡിസംബർ 2023: സ്ഥാപകദിനത്തിൽ വയോജനങ്ങൾക്കായി ബ്രഹത് പദ്ധതിയുമായി പ്രമുഖ ആരോഗ്യ സേവന ദാധാക്കളായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. രാജ്യത്തെ പത്ത് വൃദ്ധ സദനങ്ങളിലെ 1000 മുതിർന്ന പൗരന്മാരെ ദത്തെടുക്കുന്ന ‘കെയർ ഫോർ എൽഡേർലി’ പദ്ധതിക്ക് തുടക്കമായി. നിർധനരായ വയോജനങ്ങളുടെ ക്ഷേമവും അവർക്ക് മികച്ച ചികിത്സ നൽകുക എന്ന ലക്ഷ്യവും മുൻ നിർത്തിയാണ് ഡി.എം ഹെൽത്ത് കെയറിന്റെ 37-ആം സ്ഥാപക ദിനത്തിൽ സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്സിന് കീഴിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.