ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കണം. മമത ബാനർജി

ന്യൂഡൽഹി: ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന് നാലാമത് ഇന്ത്യ മുന്നണിയുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. ഇതാദ്യമായല്ല പ്രിയങ്ക ഗാന്ധിയുടെ പേരിൽ പ്രധാനമന്ത്രക്കെതിരെ ഉയർന്ന് കേൾക്കുന്നത്. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നു പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് വാർത്തകൾ ഉയർന്നിരുന്നു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കെതിരെ ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ മത്സരിച്ചിരുന്നു. എന്നാൽ, ദയനീയമായി അദ്ദേഹം പരാജയപ്പെടുകയായിരുന്നു. അന്ന് മോദി ഗുജറാത്തിലെ വഡോദരയിൽ നിന്നും വാരണാസിയിൽ നിന്നുമാണ് മത്സരിച്ചത്. 2014ൽ പ്രധാനമന്ത്രി മോദിക്ക് 56.37 ശതമാനം വോട്ടുകളും 2019ൽ 63.62 ശതമാനം വോട്ടുകളുമാണ് നരേന്ദ്രമോദി നേടിയത്.

ഇന്ത്യ സഖ്യത്തിന്റെ നാലാമത്തെ യോഗത്തിൽ, 2023 ഡിസംബർ 31നകം ‘സീറ്റ് പങ്കിടൽ’ ഫോർമുലയ്ക്ക് അന്തിമരൂപം നൽകണമെന്ന് ടിഎംസി അധ്യക്ഷ മമത ബാനർജിയും ഇന്ത്യൻ ബ്ലോക്ക് അംഗങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാകണമെന്ന് മമത നേരത്തെ നിർദ്ദേശിച്ചിരുന്നു.