ഒന്നര വയസ്സുകാരനെ മർദ്ദിച്ച അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ : ഒന്നര വയസ്സുകാരനെ മർദ്ദിച്ച സംഭവത്തിൽ അമ്മയേയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. അച്ഛന്‍റെ ബന്ധുക്കള്‍ കൊടുത്ത പരാതിയിൽ കുത്തിയതോട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയെയും ആണ്‍സുഹൃത്തിനെയും പിടികൂടിയത്.

മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുന്നതിനാല്‍ അമ്മക്കൊപ്പമായിരുന്നു കുട്ടി. അമ്മയുടെ സുഹൃത്തിന്റെ മർദ്ദനത്തെ തുടർന്ന് ഒന്നര വയസ്സുകാരനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യയുടെ സുഹൃത്ത് കുട്ടിയെ മർദ്ദിച്ചവശനാക്കി ഭർത്താവിന്റെ വീട്ടിൽ കൊണ്ട് വിട്ടു. വേദനയെടുത്തു കരഞ്ഞ കുട്ടിയെ അച്ഛന്‍റെ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്‍റെ ദേഹമാസകലം മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തി ത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൈയ്ക്ക് പൊട്ടലുണ്ടെന്നും കണ്ടെത്തി.