ജീവനക്കാരിയുടെ മുഖത്ത് ചൂട് ഭക്ഷണം എറിഞ്ഞ യുവതിയ്ക്ക് ഒരു മാസം ജയിൽവാസവും രണ്ട് മാസം ഹോട്ടൽ പണിയും ശിക്ഷ

ഓഹിയോ : . “ ജയിലിൽ കിട്ടാൻ പോകുന്ന ഭക്ഷണത്തിൽ എന്തായാലും നിങ്ങൾ സന്തുഷ്ടയായിരിക്കില്ല ” ഹോട്ടൽ ജീവനക്കാരിയുടെ മുഖത്ത് ചൂട് ഭക്ഷണം എറിഞ്ഞ യുവതിയ്ക്ക് ഒരു മാസം ജയിൽവാസവും രണ്ട് മാസം ഹോട്ടൽ പണിയും ശിക്ഷ വിധിച്ച് കോടതി.ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ചൂടുള്ള ഭക്ഷണം ഹോട്ടൽ ജീവനക്കാരിയുടെ മുഖത്ത് എറിഞ്ഞ സംഭവത്തിൽ ഓഹിയോ സ്വദേശിനി റോസ്മേരി ഹൈനോട്‌ രണ്ട് മാസം ഹോട്ടലിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ട് കോടതി.

ഹോട്ടലിലെ ഭക്ഷണം വളരെ മോശമായിരുന്നുവെന്ന് ഹൈൻ വിചാരണ വേളയിൽ പറഞ്ഞു. 90 ദിവസത്തെ ജയിൽ ശിക്ഷ അല്ലെങ്കിൽ 30 ദിവസത്തെ ജയിൽ ശിക്ഷയും 60 ദിവസത്തെ ഹോട്ടൽ ജോലിയും, ജയിൽ ശിക്ഷ വേണോ അതോ മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറും എന്നത് പഠിക്കാൻ ഹോട്ടൽ ജോലി വേണോ എന്ന് ഗില്ലിഗൻ ചോദിച്ചപ്പോൾ ഹോട്ടൽ ജോലി വേണമെന്നായിരുന്നു റോസ്മേരി പറഞ്ഞത്.

നിങ്ങൾ ഉദ്ദേശിച്ച രീതിയിലുള്ള ഭക്ഷണം നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ഇങ്ങനെയാണോ നിങ്ങൾ പ്രതികരിക്കുകയെന്ന് ജഡ്ജിയായ തിമോത്തി ഗില്ലിഗൻ ചോദിച്ചു. ഈ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും ഗില്ലിഗൻ കൂട്ടിച്ചേർത്തു. ജയിലിൽ കിട്ടാൻ പോകുന്ന ഭക്ഷണത്തിൽ എന്തായാലും നിങ്ങൾ സന്തുഷ്ടയായിരിക്കില്ലെന്ന് ശിക്ഷ വിധിച്ച കോടതി റോസ്മേരിയോട് പറഞ്ഞു.