ബെയ്‌ജിങ് : ചൈനയുടെ തെക്കൻ ഷിൻജിയാങ് മേഖലയിൽ റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ആളപായമോ നാശ നഷ്ടങ്ങളോ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29 നായിരുന്നു സംഭവം. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം.
ചൈനയിൽ ഭൂകമ്പത്തിന് പിന്നാലെ 14 തുടർ ചലനങ്ങളും രേഖപ്പെടുത്തി. ഇതിൽ ഒരെണ്ണം 5 തീവ്രത രേഖപ്പെടുത്തിയിരുന്നു.ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിൽ മണ്ണിടിച്ചിലിൽ എട്ടു പേർ മരിക്കുകയും 47 പേർ കാണാതാകുകയും ചെയ്തിരുന്നു.
ഡൽഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്പനം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമായ ഉച്ച്ടർപാൻ കൗണ്ടിയാണ്. 6.2 തീവ്രതയിലാണ് കിർഗിസ്ഥാൻ മേഖലയിൽ ഉണ്ടായത്.