തടിച്ചുകൂടിയ ആരാധകരുടെ ആവേശത്തിൽ വിജയ്‌ യുടെ കാറിന്റെ ചില്ലുകൾ തകർന്നു

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നടൻ വിജയ് യെ വരവേൽക്കാൻ ജനസാഗരമാണ് പുറത്തു കാത്തു നിന്നത്.പുതിയ ചിത്രമായ ഗോട്ടിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് ഇന്നലെ തിരുവനന്തപുരത്തെത്തിയത്. 14 വര്‍ഷത്തിനുശേഷമാണ് താരം കേരളത്തിലെത്തുന്നത്.വിമാനത്താവളം മുതൽ താരം സഞ്ചരിച്ച വാഹനത്തെ നിരവധി ആരാധകർ ആവേശത്തോടെ പിന്തുടർന്നിരുന്നു.

വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നു.ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത നിലയിലാണ് കാർ. മാര്‍ച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും.ആരാധകരോട് ശാന്തരാകാൻ ആവശ്യപ്പെടുന്ന വിജയ്​യുടെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്